2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

0

പശ്ചിമബംഗാളിൽ നിന്നും ട്രെയിനിൽ കടത്തിയ ശേഷം പാലായിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 2.4 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മുഷിദാബാദ് ദർഗാപൂർ സ്വദേശി ആരിഫ് അഹമ്മദ് (21), മുഷിദാബാദ് ബാരമുള്ള ഹാട്ത്പര സ്വദേശി ട്യൂട്ൽ എസ്.കെ (24) എന്നിവരാണ് അറസ്റ്റിലായത്.

ട്രെയിനിൽ എ.സി കമ്പാർട്ട്മെന്റിലായിരുന്നു സ്ഥിരമായി ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നിരുന്നത്.ലോക്സഭ ഇലക്ഷൻ നോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവ് എക്സൈസ് പരിശോധനകൾക്കിടെയാണ് ഇവർ പിടിയിലാകുന്നത്.കൂടുതൽ പ്രതികൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിലേക്ക് മറ്റും ഊർജിത അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി.അറിയിച്ചു.

പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശ്. ബി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റ്റ്റീവ് ഓഫീസർ അനീഷ് കുമാർ കെ വി, പ്രിവന്റി ഓഫീസർ (ഗ്രേഡ്) മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ തൻസീർ, അഖിൽ പവിത്രൻ, അരുൺ ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ. ദിവാകരൻ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *