പുതുയുഗ യാത്ര : ഇടതുഭരണത്തിന്റെ അന്ത്യം കുറിക്കും: മനോജ് കുമാർ

0
IMG 20260203 WA0025 scaled

കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപനത്തോടെ ഇടതു മുന്നണി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാനചീഫ് കോ ഓർഡിനേറ്റർ അഡ്വ.വി.എസ് മനോജ് കുമാർ അധികാരത്തിലേറാൻ ജനങ്ങൾക്ക് മുന്നിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ കഴിയാത്ത സർക്കാരിന്റെ ദുഷ് ചെയ്തികളിലുളള വോട്ടർമാരുടെ ശക്തമായ പ്രതികരണമാകും വരുന്ന നിയമസഭാ തിരഞെടുപ്പ് ഫലം . നൂറിലേറെ നിയമസഭാ സീറ്റുകളുടെ പിന്തുണയോടെ യു ഡി എഫ് അധികാരത്തിലെത്തും.

തൃണമൂൽ കോൺഗ്രസ് കരുനാഗപള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷമ്മാസ് ഹൈദ്രാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ഡോ.കെ.രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *