വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ : 2020 സെപ്റ്റംബർ 12 നു വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യുകയും 2025 ഡിസംബർ 17 വരെയുള്ള തീയതി വരെ വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് വാർഡ് 16 മൂലക്കൽ തറ വീട്ടിൽ മിഥുൻ ബാബു(27)വിനെയാണ് പോലീസ് പിടിച്ചത്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഓ ഷെഫീക്കിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ വീനസ്, സീനിയർ സിപിഓ കിംഗ് റിച്ചാർഡ്, സിപിഓ മാരായ ജൂബിൻ, ബിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
