ഘൻസോളി മന്ദിരസമിതി വാർഷികം ആഘോഷിച്ചു.

0
Photo: മന്ദിരസമിതി ഘൻസോളി യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിച്ച ദേവാലയം നാടകത്തിൽ നിന്ന്.

മുംബൈ : ശ്രീനാരായണ മന്ദിര സമിതി ഘൺസോളി ഗുരു സെന്ററിന്റെ പ്രഥമ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു . ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമിതി പ്രസിഡണ്ട് എം.ഐ.ദാമോദരൻ സമിതിയുടെ പ്രവർത്തനരീതിയെക്കുറിച്ച് വിശദീകരിച്ചു. “വിദ്യകൊണ്ട് പ്രബുദ്ധരാകുക “എന്ന ഗുരു സന്ദേശത്തിൽ അധിഷ്ടിതമായാണ് സമിതി പ്രവർത്തിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് ആശംസാ പ്രസംഗത്തിൽ അറിയിച്ചു..
എം.ജി.രാഘവൻ,വി.കെ. പവിത്രൻ, കെ.ജി.ലോകേഷ്,എൻ.എസ്.രാജൻ എന്നിവരും സംസാരിച്ചു.
സമിതി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും,‘ദേവാലയം ‘ എന്ന നാടകവും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി .
മധു, സജി, സുദർശൻ, ലേജൂ, മിനി, ശ്രിജില,സുമി, ഗീത, ചന്ദ്രിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *