ആക്‌സിയം 4 ദൗത്യ സംഘം കെന്നഡി സ്പേസ് സെന്‍ററില്‍

ഫ്ലോറിഡ: ലോകം കണ്ണുംനട്ടിരിക്കുന്ന ബഹിരാകാശ വിക്ഷേപണത്തിനായി ആക്‌സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ എത്തി. ദൗത്യ സംഘാംഗങ്ങള്‍ കുടുംബാംഗങ്ങളോട് യാത്ര പറയുന്ന ചടങ്ങും ഇവിടെ വച്ച് നടന്നു. ആസ്ട്രോനോട്ട് വാഹനത്തിൽ കയറി ലോഞ്ച് പാഡിലേക്ക് നാലുപേരും തിരിച്ചിട്ടുണ്ട് . ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ അംഗമാണ്.
അതേസമയം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണിന്ന്. ഇന്ത്യയെ സംബന്ധിച്ചും അഭിമാനനിമിഷങ്ങൾ . നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുകയാണ് . ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം ദൗത്യം വിജയമാകുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശുവിന് സ്വന്തമാകും.