ഡോക്ടറെ പരസ്യമായി ശാസിച്ച സംഭവം; മാപ്പപേക്ഷിച്ച് ഗോവ ആരോഗ്യമന്ത്രി

ദില്ലി: ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ മാപ്പപേക്ഷിച്ചു. മന്ത്രി പരസ്യമായി മാപ്പുപറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയതോടെയാണ് ഇത്തരത്തിൽ ഒരു നടപടി.
ഡോ. രുദ്രേഷ് കുട്ടിക്കറിനോട് ക്ഷമാപണം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിയിച്ചത്. അതേസമയം അധികാരം ദുരുപയോഗിച്ച ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.