അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്നിയും മുംബൈയിലെ മികച്ച സാംസ്കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ വിയോഗത്തില്‍ അനുശോചിക്കുന്നതിനായി ഒരു യോഗം നാളെ (ഞായർ )മലയാള ഭാഷ പ്രചാരണ സംഘം നവിമുംബൈ മേഖലയുടെ ആഭിമുഖ്യത്തിൽ വാഷി കേരള ഹൗസിൽ വെച്ച് നടക്കും . വൈകുന്നേരം 5.30 ന് യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി അനിൽ പ്രകാശ് അറിയിച്ചു.