ട്രംപിന്റെ ബില്ലിനെതിരെ ഇലോണ്‍ മസ്‌കിന്റെ വിമർശനം

0

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ‘വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി’നെ വിമർശിച്ച് ഇലോൺ മസ്‌ക് രംഗത്ത്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്ക് പ്രതികരിച്ചു. ഇത് നടപ്പിലാക്കിയാൽ പലിശ അടയ്ക്കാൻ മാത്രമേ പണം ഉണ്ടാകൂ, മറ്റൊന്നിനും പണമുണ്ടാകില്ല എന്ന് മസ്‌ക് ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു.

 

 

ഡോജ്  മേധാവിയുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം. എബിസി റിപ്പോർട്ട് പ്രകാരം ഇലക്ട്രിക് വാഹന നികുതി ആനുകൂല്യങ്ങൾ പിൻവലിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർദ്ദേശത്തെ ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ മസ്‌ക് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. കാരണം, ടെസ്‌ലയെ പ്രതികൂലമായി ബാധിക്കുന്ന നീക്കമാണിത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *