സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസ് എംപി

സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്. അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സി പി ഐ എം കേന്ദ്ര നേതൃത്വം ഈ തീരുമാനം കൈകൊണ്ടത്. ഡോ. ജോൺ ബ്രിട്ടാസ് നിലവിൽ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങൾക്കായുള്ള പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പ് ഉപദേശക സമിതി തുടങ്ങിയവയിൽ അംഗമാണ്.