വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ യുവാവ് സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു

0

പൂഞ്ഞാർ: കേരളാ കോൺഗ്രസ് എം നേതാവ് നിർമ്മലാ ജിമ്മിയുടെ സഹോദരി പുത്രൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു. പൂഞ്ഞാർ പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാൽ ജോയിയുടെ മകൻ ജോഫിൻ ജോയ് (19) ആണ് മരിച്ചത്. ജോഫിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു യുവാവ്. രാത്രി 8 മണിയോടെയായിരുന്നു അപകടം. കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും അംഗവുമായ നിർമല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിൻ. ജോഫിന്റെ മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിൽ. അമ്മ മിനി. സഹോദരി ജോസ്മി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *