പാർട്ടി നടപടിക്ക്‌ പിറകെ അധ്യാപനത്തിലും സുജിത് കൊടക്കാടിന്‌ വിലക്ക്

0

കണ്ണൂർ: ലൈംഗീക പീഡന പരാതിയിൽ ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ CPM നടപടി എടുത്തതിനു പിന്നാലെ സ്‌കൂളിലും വിലക്ക്.
അദ്ധ്യാപകനായ സുജിത്തിനോട് ദീർഘകാല അവധിയിൽ പോകാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകി. ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ മാനേജ്മെന്റ് ആണ് സുജിത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

യുവതികളുടെ ആരോപണം സംബന്ധിച്ച് സുജിത്തിനോട് വിശദീകരണം തേടും. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് സ്കൂൾ മാനേജ്‌മെന്റിന്റെ നടപടി.

പാർട്ടി ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഐഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.സിപിഐഎം ജില്ലാ സെക്രട്ടറിയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് അടിയന്തര ഏരിയാ കമ്മിറ്റി യോഗം ചേർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.. സുജിത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ യുവതികൾ രംഗത്തെത്തിയിരുന്നു. സുജിത്തിനെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കിയിരിക്കയാണ്.പാർട്ടി പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
അധ്യാപകന്‍, എഴുത്തുകാരന്‍, വ്‌ളോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സുജിത്ത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പീഡന ആരോപണ പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *