HMPV: അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ
ആസാം :അസാമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് HMPV രോഗബാധ കണ്ടെത്തി. ദിബ്രുഗ്രാഹിലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.
സാധാരണ പരിശോധനക്കിടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസല്ല എച്ച്.എം.പി.വി. അതിനാൽ ആശങ്കക്ക് വകയില്ലെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ അറിയിച്ചു.ജലദോഷ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്