ഒന്നാമത്തെ പ്രതി വനംവകുപ്പാണ്, തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ്: ടി.സിദ്ദിഖ് എംഎൽഎ.

0

വയനാട്: ഒന്നാം പ്രതി വനംമന്ത്രിയെന്ന് ടി.സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണമെന്നും നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അനാസ്ഥയുണ്ട്. മനുഷ്യവാസ മേഖലകളിൽ വന്യമൃഗം കടന്നാക്രമിക്കുന്ന ഗുരുതരമായ സാഹചര്യം. വീടിനകത്ത് കിടന്നുറങ്ങാൻ പറ്റുന്നില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തുമ്പോൾ അതിനെ കൃത്യമായി പിന്തുടരണം. ആ ട്രാക്കിങ് നിയന്ത്രിക്കേണ്ടത് വനംവകുപ്പാണ്. അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണം. എന്നാൽ ദയനീയമായി വനംവകുപ്പ് പരാജയപ്പെട്ടു. മനുഷ്യന്റെ ജീവനു വയനാട്ടിൽ ഒരു വിലയുമില്ല. വന്യമൃഗ്യങ്ങളുടെ മുന്നിൽ ജനങ്ങൾ മരണത്തിനു കീഴടങ്ങുന്ന ഗുരുതര സാഹചര്യം. ഒന്നാമത്തെ പ്രതി വനംവകുപ്പാണ്, തിരിഞ്ഞുനോക്കാത്ത മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരണം’’ – എംഎൽഎ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *