സ്പാ ജീവനക്കാരി ലൈംഗികാവശ്യം നിരസിച്ചപ്പോൾ ആക്രമണം; ഉടമ പിടിയിൽ.

0

കൊച്ചി: കടവന്ത്രയിൽ ജീവനക്കാരിയെ ആക്രമിച്ച കേസിൽ സ്പാ ഉടമ അറസ്റ്റിൽ. മാർക്കറ്റ് റോഡിലുള്ള ലില്ലിപ്പുട്ട് എന്ന സ്പായിലെ ജീവനക്കാരിയെ ആക്രമിച്ച കേസിൽ അജീഷ് എന്നയാളെയാണ് പോലീസ് അറെസ്റ് ചെയ്തത്. സ്പാ ഉടമയുടെ ലൈംഗിക ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ജീവനക്കാരിയെ ബീയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചെന്നും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുമെന്നാണ് പരാതി. രക്ഷപെട്ട് ഓടാൻ ശ്രേമിച്ച ജീവനക്കാരിയെ അജീഷ് കത്തി കാട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അജീഷ് അങ്കമാലി, എറണാകുളം സെൻട്രൽ, പള്ളുരുത്തി പൊലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *