ഗുരുദേവഗിരിയിൽ വിദ്യാരംഭത്തിനും പൂജയ്ക്കും തിരക്കേറി

0

 

നവിമുംബൈ: വിജയദശമിയോടനുബന്ധിച്ചു ശ്രീനാരായണ മന്ദിരസമിതിയുടെ നെരൂൾ ഗുരുദേവഗിരി അന്തർദേശീയ പഠന കേന്ദ്രത്തിൽ നടന്ന എഴുത്തിനിരുത്തലിനും തുടർന്ന് നടന്ന സരസ്വതീ പൂജയ്ക്കും മുൻ വർഷങ്ങളെ അപേക്ഷിച്ചു നല്ല തിരക്കനുഭവപ്പെട്ടു. രാവിലെ 7 .30 നു പൂജയെടുപ്പിനു ശേഷം നടന്ന വിദ്യാരംഭത്തിന് നാൽപ്പതോളം കുട്ടികൾ അറിവിന്റെ ആദ്യാക്ഷരം കുരുന്നു നാവിൽ ഏറ്റുവാങ്ങി. തങ്കനാരായം നറുതേനിൽ മുക്കി ആചാര്യനായ ക്ഷേത്രം മേൽശാന്തി കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ചു. തുടർന്ന് നടന്ന സരസ്വതീ പൂജയിലും നിരവധി പേർ പങ്കെടുത്തു. സരസ്വതീ മണ്ഡപത്തിൽ വച്ചിരുന്ന, തളികയിൽ നിറച്ച അരിയിൽഅക്ഷരം കുറിച്ച് അറിവിന് തെളിമ പകരാൻ വേണ്ടിയും നിരവധി പേർ എത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *