നിര്യാതനായി
മീര – ഭയന്ദർ : സാമൂഹ്യ പ്രവർത്തകനും ഭയന്തർ മലയാളി സമാജത്തിൻ്റെ ജോയിൻ്റ് സെക്രട്ടറിയുമായിരുന്ന ഇ.പി. ജോസഫ് ( രാജുഭായി ) അന്തരിച്ചു. . ഭയന്ദർ റോമൻ കത്തോലിക്കാ ഇടവക പിത്രു വേദി പ്രസിഡണ്ട്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിര ഭയന്ദർ ജില്ലാ സെക്രട്ടറി , കെ സി എ കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. ഭയന്ദർ ഈസ്റ്റ് , ന്യു ഗോൾഡൻ നെസ്റ്റിൽ സോനം സവേര CHS ലായിരുന്നു താമസം . ഭാര്യ റെജി ജോസഫ് .കോട്ടയം കൂത്തറപ്പള്ളി പടിഞ്ഞാറെവീട്ടിൽ കുടുംബാംഗം. മക്കൾ റിതിൻ, റിയ.
സംസ്കാരം നാളെ കേരളത്തിൽ ( ചക്കാലക്കുന്ന് St:ജോസഫ് ദേവാലയത്തിൽ ) നടക്കും. . EP ജോസെഫിന്റെ നിര്യാണത്തിൽ ഭയന്ദർ മലയാളി സമാജവും വിവിധ സംഘടനകളും അനുശോചിച്ചു