“മറുനാട്ടിൽ മലയാളി ഓണമാഘോഷിക്കേണ്ടത് സമാജങ്ങളിൽ ” – മാത്യു തോമസ്

0

 

ഉല്ലാസ് നഗർ: ഒരു ഭാഷാന്യൂനപക്ഷം എന്ന നിലയിൽ ഓണം ഏതൊരു പ്രവാസിക്കും കടന്നു വരാൻ കഴിയുന്ന മലയാളി സമാജങ്ങളിൽ തന്നെ ആഘോഷിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണെന്ന് കേരളീയ കേന്ദ്രസംഘടന ജനറൽസെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മാത്യുതോമസ് പറഞ്ഞു .ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടിസ്ഥാനപരമായി മലയാളികൾ ജാതി, മതം, രാഷ്ട്രീയം എന്നിവയ്ക്ക് അധീതരാണ്. അതിന് ഉദാഹരണമാണ് ഓണാഘോഷം. – മാവേലി നാടുവാണീടും കാലം, മനുഷ്യരെല്ലാരുമൊന്നു പോലെ -എന്ന വലിയ തത്വം മലയാളികൾ ഉൾക്കൊള്ളുന്നത് അതുകൊണ്ടാണ്. ഇത്രയും വലിയൊരു സന്ദേശം രാജ്യത്ത് ഒരു സമൂഹത്തിനും നൽകാൻ സാധിച്ചിട്ടില്ല.
നമുക്കിടയിൽ ഇന്ന് ജാതി- മത-രാഷ്ട്രീയം കടന്നുവരുന്നത് ഒരു പ്രത്യേക രീതിയിലാണ് .അതൊക്കെ ഒരു അപകടാവസ്ഥയിലേക്ക് മലയാളി സമൂഹത്തെ കൊണ്ടെത്തിക്കുമോ എന്ന ആശങ്കയുണ്ട് ” അദ്ദേഹം പറഞ്ഞു ചടങ്ങിൽ അംബർനാഥ്‌ കേരള സമാജം സെക്രട്ടറി .ടി.വി.രതീഷും മുഖ്യാതിഥിയായി പങ്കെടുത്തു.

അസോസിയേഷൻ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻ സി നായർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ആർ ബി കുറുപ്പ് നന്ദിയും പറഞ്ഞു.
ട്രഷർ ബാബു മേനോൻ, പ്രോഗ്രാം കൺവീനർ രാഹുൽ നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി കെ ദയാനന്ദൻ , ഇന്റെർണൽ ഓഡിറ്റർ രവിന്ദ്രൻ ജി , വനിതാവിഭാഗം ചെയർപേഴ്സൺ ജയശ്രീ നായർ എന്നിവർ സംസാരിച്ചു.

എസ് എസ് സി, എച്ച് എസ് സി (2022-2024) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളെ ആദരിച്ചു . നൂറിൽപരം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരുന്നു. മഞ്ജുഷ മോഹൻ, ദിവ്യ പ്രകാശ്.എന്നിവർ അവതാരകർ ആയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *