ഓണക്കാലത്ത് ആശ്വാസം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകള്‍, ബുക്കിംഗ് തുടങ്ങി
ഓണക്കാലത്ത് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസമായി മൂന്ന് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വേ. സെക്കന്തരാബാദ്, കച്ചേഗുഡ, ഹുബ്ബള്ളി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിെത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓരോ റൂട്ടിലും ഒറ്റ സര്‍വീസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 13നാണ് സെക്കന്തരാബാദില്‍ നിന്ന് കോട്ടയം വഴി കൊല്ലത്തിനുള്ള സര്‍വീസ് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ 14ന് രാത്രി 11.20ന് കൊല്ലത്തെത്തും. 15ന് പുലര്‍ച്ചെ 2.20ന് കൊല്ലത്തു നിന്ന് മടങ്ങുന്ന ട്രെയിന്‍ 16ന് രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും.
കേരളത്തില്‍ പാലക്കാട് ജംഗ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍. മാവേലിക്കര, കായംകുളം ജംഗ്ഷന്‍. ഗാസ്താംകോട്ട, എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. രണ്ട് എസി 2ടയര്‍ കോച്ചും അഞ്ച് എസി 3 ടയര്‍ കോച്ചും 10 സ്ലീപ്പര്‍ കോച്ചും 2 ജനറല്‍ കോച്ചും അടങ്ങുന്നതാണ് ട്രെയിന്‍. കൊലത്തേക്ക് 800 രൂപയാണ് സ്ലീപ്പര്‍ ചാര്‍ജ്. എസി 3ടയറില്‍ 2035 രൂപയും 2ടയര്‍ എസിക്ക് 2835 രൂപയും നല്‍കണം. നിലവില്‍ ടിക്കറ്റ് ഒഴിവുണ്ട്.
ഹൈദരാബാദിലെ കച്ചേഗുഡയില്‍ നിന്നുള്ള സ്പെഷല്‍ ട്രെയിനും കൊല്ലത്തേക്കാണ്. സെപ്റ്റംബര്‍ 14 ന് വൈകീട്ട് നാല് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തൊട്ടടുത്ത ദിവസം രാത്രി 11.20ന് കൊല്ലത്ത് എത്തും. 16 ന് പുലര്‍ച്ചെ 2.30ന് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുന്ന വണ്ടി തൊട്ടുത്ത ദിവസം രാവിലെ 10.30 ന് കച്ചേഗുഡയിലെത്തും. രണ്ട് എസി 2ടയര്‍ കോച്ചും ആറു എസി 3 ടെയര്‍ കോച്ചും ഏഴ് സ്ലീപ്പറും മൂന്ന് ജനറല്‍ കോച്ചും ട്രെയിനിലുണ്ടാകും.
ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസമായി ഹുബ്ബള്ളി– കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 13 ന് രാവിലെ 6.55 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തൊട്ടടുത്ത ദിവസം രാവിലെ 6.45 ന് കൊച്ചുവേളി എത്തും. ഉച്ചയ്ക്ക് 2.15 ന് എസ്എംവിടി ബെംഗളൂരുവിലും 2.39 ന് കൃഷ്ണരാജപുരത്തും വണ്ടിയെത്തും.
14 ന് ഉച്ചയ്ക്ക് 12.50 കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തൊട്ടടുത്ത ദിവസം 12.50 ന് ഹുബ്ബള്ളിയിലെത്തും. രണ്ട് എസി 2 ടയര്‍ കോച്ച്. നാല് എസി 3 ടയര്‍ കോച്ച്, 10 സ്ലീപ്പര്‍ കോച്ച്, രണ്ട് ജനറല്‍ കോച്ച് എന്നിവ ട്രെയിനിലുണ്ടാകും. ട്രെയിനില്‍ ടിക്കറ്റുകള്‍ ഇതിനോടകം ബുക്കിങ് പൂര്‍ത്തിയായി.