യോഗാ ദിനം ആചരിച്ചു
ചവറ: എം എസ് എൻ കോളേജ് ഗാന്ധിയർ സ്റ്റഡീസിൻ്റെ ആഭിമുഖ്യത്തിൽ യോഗാ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടി കളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി തങ്ങളെക്കുറിച്ചും ശ്വസന പ്രക്രിയയെ കുറിച്ചും മനസ്സിലാക്കി സമ്മർദ്ധങ്ങളും ഭയവും മാറ്റി കൂടുതൽ ആത്മവിശ്വാസത്തോടെ ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാനും അവരുടെ മനസ്സിനെ നിയന്ത്രിച്ച് ശാന്തത നിലനിർത്താനും പരിശീലനത്തിന് സാധിച്ചു.
ശ്രീ. ശശിധരൻ പിള്ള യുടെ നേതൃത്വത്തിൽ യോഗാ പരിശീലനവും യോഗാ ട്രിക്സ് പരിശീലനവും നൽകി. ചടങ്ങിൽ മാനേജർ ശ്രീ.എൻ രാജൻ പിള്ള , പ്രിൻസിപ്പാൾ ഡോ.മധു ആർ ,ജോയിൻ്റ് ഡയറക്ടർ പ്രൊഫ.എൻ ഗോപാലകൃഷ്ണപിള്ള, ,പ്രൊഫ. കെ.ഗോവിന്ദൻകുട്ടി, പ്രൊഫ. കെ. കുമാരപിള്ള , പ്രൊഫ. അനന്തകൃഷ്ണൻ , പ്രൊഫ. സുരേന്ദ്രനാഥൻ , പ്രൊഫ. ജിഷ ശശികുമാർ ,ശ്രീ.സുരേഷ് ബാബു. കെ. ആർ ,പ്രൊഫ. അരുൺ അരവിന്ദ് വിദ്യാർത്ഥികളായ മുഹമ്മദ് അസ്ലാം , ദേവീ രാജേഷ് , ഫാത്തിമ , ആഷിഖ് എന്നിവർ നേതൃത്വം നൽകി.