ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി .ഭർത്താവ് ദേഷ്യം തീർത്തത് അച്ഛനോട്
കണ്ണൂർ: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍അറസ്റ്റില്‍.
സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കയാണ്..തലച്ചോറില്‍ രക്ത സ്രാവം ബാധിച്ച ഐസക്കിന്റെ നില ഗുരുതരമായി തുടരുകയാണ്.നവംബർ 27 ന് നടന്ന സംഭവത്തിൽ സന്തോഷിനെ അറസ്റ്റുചെയ്യുന്നതു ഇന്നലെയാണ്.
മദ്യാപാന വിമുക്തിക്കുള്ള ചികിത്സകഴിഞ് വീട്ടിലെത്തിയശേഷം വീണ്ടും മദ്യപാനം ആരംഭിച്ചകാരണത്താലാണ് ഭാര്യയും മക്കളും പിണങ്ങിപ്പോയത്. ഇതിനുള്ള ദേഷ്യം
മകൻ തീർത്തത് അച്ഛൻറെ തലയ്ക്ക് വിറകുകൊള്ളികൊണ്ട് മാരകമായി പരിക്കേൽപ്പിച്ചാണ്.