ഇന്ത്യയ്ക്കും മുന്നറിയിപ്പ് ഗാസയിലെ ‘മാറ്റം’ ;വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’; ഒരു കേസ് പോലും ആരോഗ്യ അടിയന്തരാവസ്ഥ

0
  • 2026ൽ ലോകത്തെ പോളിയോ മുക്തമാക്കും എന്നു പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയ്ക്കു മുന്നിൽ പുതിയ വെല്ലുവിളി; ഇന്ത്യയും കരുതിയിരുന്നേ മതിയാകൂ.
  • ഹമാസുമായി സംഘർഷം തുടരുന്ന ഗാസയിലെ ചില മേഖലകളിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്; ഒരൊറ്റ വൈറസിന്റെ ഭീതിക്കു മുന്നിൽ.
  • പോളിയോ വൈറസ് പുതിയ രൂപത്തിൽ തിരികെ വരികയാണോ? കുട്ടികൾ മാത്രമല്ല മുതിർന്നവരും ആശങ്കപ്പെടേണ്ട അവസ്ഥയാണോ? കേരളത്തിലെ സ്ഥിതിയെന്താണ്? എങ്ങിനെ ഇതിനെ പ്രതിരോധിക്കാം?
  • 1916. ന്യൂയോർക്ക് സിറ്റിയിലെ കുട്ടികളിൽ പലരും പൊടുന്നനെ കടുത്ത പനിയും തലവേദനയും ബാധിച്ച് കിടപ്പിലാവാൻ തുടങ്ങി. ചിലരിൽ കഴുത്തുവേദനയും ഛർദ്ദിയും ശക്തമായി. രോഗം ഗുരുതരമായ പലർക്കും കാലുകൾ തളർന്ന് ചലനശേഷി നഷ്ടപ്പെട്ടു. ഒരു മുന്നറിയിപ്പും ഇല്ലാതെ, ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ കുട്ടികൾ പലരും തളർന്ന് കിടപ്പിലാവാൻ കൂടി തുടങ്ങിയതോടെ ഭീതിയുടെ നിഴൽ ന്യൂയോർക്ക് സിറ്റിയിലുടനീളം പടർന്നു. ശുചിമുറിയും മറ്റു സംവിധാനങ്ങളുമുള്ള വൃത്തിയുള്ള പരിസരങ്ങളിൽ താമസിച്ചിരുന്നവരിലും അല്ലാത്തവരിലും ഒരേ പോലെയായിരുന്നു രോഗപ്പകർച്ച. രോഗവ്യാപനം തടയാൻ സ്കൂളൂകൾ ഒന്നാകെ പൂട്ടി. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ലൈബ്രറികളിലും തിയറ്ററിലും കുട്ടികൾ വരുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. കുട്ടികളുമായുള്ള ചെറുയാത്രകൾക്കു പോലും വിലക്കു വന്നു. കോവിഡ് മഹാമാരിക്കാലത്ത് മാത്രം ലോകത്തിന് പരിചിതമായ ‘ക്വാറന്റീൻ’ ന്യുയോർക്കിൽ അന്നേ നടപ്പിലാക്കിയിരുന്നു. അണുബാധയുള്ള ഒരാളെങ്കിലും വീട്ടിലുണ്ടെങ്കിൽ പുറത്ത് ബോർഡ് വച്ചിരിക്കണം എന്നായിരുന്നു നിർദേശം. ന്യുയോർക്ക് സിറ്റിക്കപ്പുറത്തേക്ക് യാത്ര ചെയ്യണമെങ്കിലാവട്ടെ മെഡിക്കൽ സർട്ടിഫിക്കറ്റും നിർബന്ധം. കൊതുകുകളും പൂച്ചകളുമാണ് രോഗം പരത്തുന്നതെന്ന് ആരോഗ്യപ്രവർത്തകർ കരുതി. 72,000ൽ അധികം പൂച്ചകളെയാണ് അന്നു കൊന്നുകളഞ്ഞത്. പിൽക്കാലത്ത് നിരോധിച്ച ഡിഡിടി എന്ന കീടനാശിനിയും അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *