അധ്യാപകർക്കായി ആലപ്പുഴ ജില്ലാ പോലിസിൻ്റെ ഉദയം ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു
ആലപ്പുഴ : ജില്ലയിലെ മുഴുവൻ അധ്യാപകർക്കുമായി ലഹരി ഉപയോഗിക്കുന്ന കുട്ടികളെ എങ്ങനെ തിരിച്ചറിയാം എന്നും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർ ലഹരി വസ്തുകൾ ഉപയോഗിക്കാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നുള്ള വിഷയങ്ങളെക്കുറിച്ച് അവർക്ക് ക്ലാസ് സംഘടിപ്പിച്ചു. നർകോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യു. നർകോട്ടിക് സെൽ എസ് ഐ ജാക്സൻ, എഎസ്ഐ ശാന്തകുമാർ , സീനിയർ സിപിഓ മാരായ സെതു, ഫൈസൽ എന്നിവർ ക്ലാസ് നയിച്ചു. നാളെ മുതൽ വിവിധ പോലിസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളികളിലെ മുഴുവൻ അധ്യാപകർക്കും ഉദയം പ്രോഗ്രാംമിൻ്റെ ക്ലാസുകൾ ജില്ലയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളാണ് ജില്ലാ പോലിസ് തുടക്കമിട്ടത്. ജില്ലാ പോലിസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേകം പരിശിലനം ലഭിച്ച പോലീസ് ഉദ്യേഗസ്ഥനാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
