കാഞ്ഞങ്ങാട്ട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം : അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ
കാസര്‍കോട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല്‍ (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവര്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയില്‍വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ന കോയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിനാണിത്.

Thanks for sharing. I read many of your blog posts, cool, your blog is very good.