ഇന്ത്യൻ താരത്തെ ഹസ്തദാനം ചെയ്യാതിരുന്നതിന് ഉസ്ബക്കിസ്ഥാൻ താരത്തിന് കാരണങ്ങളുണ്ട്( VIDEO).
നെതർലൻഡ്: വിജ്‌ക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച ഗ്രാൻഡ്മാസ്റ്റർ നോദിർബെക് യാകുബോവിൻ്റെ നടപടിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനം. വൈറലായ സംഭവത്തിൻ്റെ ഒരു ക്ലിപ്പിൽ, നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വൈശാലി കൈ നീട്ടുന്നത് കാണാം, തിരിച്ചു ഹസ്തദാനം ചെയ്യാതെ വൈശാലിക്ക് അഭിമുഖമായി യാക്കുബോവ ഇരിക്കുകയാണ്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദം ഉടലെടുക്കുകയും ചെയ്തതോടെ, വൈശാലിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, അന്യസ്ത്രീയെ സ്പർശിക്കുന്ന കാര്യത്തിൽ മതപരമായ വിലക്കുകളുള്ളതുകൊണ്ടാണ് തൻ തിരിച്ചു ഹസ്തദാനം ചെയ്യാതിരുന്നതെന്നും നോദിർബെക് യാകുബോവാ വിശദീകരണം നൽകി .താന്‍ വൈശാലിയോട് അനാദരവ് ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന്‍ ആര്‍. പ്രഗ്‌നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.”എൻ്റെ പെരുമാറ്റത്തിൽ ഞാൻ അവളെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. “എന്നും താരം പ്രസ്താവിച്ചു.
“എനിക്ക് ചെയ്യേണ്ടത് ഞാൻ ചെയ്യുന്നു. എതിർലിംഗത്തിലുള്ളവരുമായി കൈ കുലുക്കരുതെന്നോ സ്ത്രീകൾ ഹിജാബ് അല്ലെങ്കിൽ ബുർഖ ധരിക്കരുതെന്ന് ഞാൻ മറ്റുള്ളവരോട് നിർബന്ധിക്കുന്നില്ല. എന്തുചെയ്യണം എന്നത് അവരുടെ കാര്യമാണ്.റൊമാനിയയുടെ ഐറിന ബുൾമാഗയ്‌ക്കെതിരായ എട്ടാം റൗണ്ട് ഗെയിമിൽ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ, തൻ്റെ മതവിശ്വാസത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചു” അകുബ്ബോവ് വ്യക്തമാക്കി .