തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

0

കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനംനിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌‌തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരി പാത എന്ന സ്വപ്നമാണ് സാക്ഷാത്കരിച്ചത്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ എൻ ഷംസീർ എന്നിവ‌ർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കാളികളായി. ബൈപ്പാസിന്റെ പാലത്തിനടിയിലാണ് വേദി സജ്ജമാക്കിയത്. ആയിരത്തിലേറെപേരാണ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി വന്നിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് മാറ്റേകി നിരവധി കലാപരിപാടികളും വേദിയിൽ അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *