ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് റിസർവ് ബാങ്കിന്റെ കർക്കശ നിയന്ത്രണം

തൃശൂർ: ജില്ലയിലെ പ്രധാന സഹകരണ സ്ഥാപനമായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് റിസർവ് ബാങ്ക് കർക്കശ നിയന്ത്രണം ഏർപ്പെടുത്തി. പണം പിൻവലിക്കുന്നതിലടക്കം കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെ നിക്ഷേപകർ ആശങ്കയിലാണ്.
ഒരാൾക്ക് വിവിധ അക്കൗണ്ടുകളിലായി 10,000 രൂപ മാത്രം പിൻവലിക്കാനാണ് അനുമതിയുള്ളത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയെയും തിരിമറിയെയും തുടർന്ന് ആണ് നടപടി.കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് നേരത്തേതന്നെ പ്രതിസന്ധിയിലായിരുന്നു. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ ജൂലൈ 30 മുതലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ബാങ്ക് ആസ്ഥാനത്തേക്കും വിവിധ ശാഖകളിലേക്കും എത്തിയത്.
കടുത്ത പ്രതിസന്ധി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ബാങ്ക് മാനേജ്മെന്റുമായി റിസർവ് ബാങ്ക് നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ബാങ്ക് പരാജയപ്പെട്ടതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിക്ഷേപകരുടെ പണം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർക്കശ നടപടി സ്വീകരിച്ചതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് എം.പി. ജാക്സണാണ് മൂന്നു പതിറ്റാണ്ടിലധികമായി ബാങ്കിന്റെ ചെയർമാൻ. ജൂലൈ 30 മുതൽ ആറു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാൽ മാത്രം ആറു മാസത്തിനുശേഷം നിയന്ത്രണം ഒഴിവാക്കൽ പുനഃപരിശോധിക്കും.വായ്പകൾ നൽകുകയോ പുതുക്കുകയോ ചെയ്യുക, പുതിയ നിക്ഷേപങ്ങൾ നടത്തുക, പണം കടം വാങ്ങുകയോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ ചെയ്യുക, പേമെന്റുകൾ നടത്തുക (മുൻകാല കുടിശ്ശികകൾ തീർക്കാൻ പോലും), സെറ്റിൽമെന്റുകളിൽ ഏർപ്പെടുക അല്ലെങ്കിൽ വിട്ടുവീഴ്ച ചെയ്യുക, ഏതെങ്കിലും വസ്തുവകകളോ ആസ്തികളോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുക എന്നിവ പാടില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥ മൂലം വായ്പാ തിരിച്ചടവിൽ കുറവ് വരികയും റിസേർവ് ബാങ്കിന്റെ സാമ്പത്തിക സൂചകങ്ങൾ പൂർണമായും പാലിക്കാൻ കഴിയാതെ വന്നതാണെന്നും ഇത് താത്കാലിക പ്രതിഭാസമാണെന്നും ഉടൻ നിയന്ത്രണങ്ങൾ മാറ്റാൻ കഴിയുമെന്നും ബാങ്ക് വിശദികരണകുറിപ്പ് ഇറക്കിയിട്ടുണ്ട്
അതേ സമയം ഇരിങ്ങാലക്കുട ടൗണ്‍ കോപ്പറേറ്റീവ് ബാങ്കിനെതിരായ ആര്‍ബിഐ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. 1000 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന ബാങ്ക് ഈ അവസ്ഥയില്‍ എത്തിയത് എങ്ങനെയെന്ന് കോണ്‍ഗ്രസ് വിശദീകരിക്കണമെന്നും ബാങ്കിന്റെ തകര്‍ച്ച എങ്ങനെയെന്ന് ജനങ്ങളോട് പറയാനുള്ള ബാധ്യത ഡിസിസി നേതൃത്വത്തിനുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ആഘോഷമാക്കി ജാഥ നയിച്ച ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇരിങ്ങാലക്കുട ടൗണ്‍ അര്