ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ മാറ്റി

ന്യൂഡല്‍ഹി:ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് അഡ്വ. പി.എസ് .ശ്രീധരൻ പിള്ളയെ മാറ്റി.അശോക് ഗജപതി രാജുവാണ് പുതിയ ഗവർണർ. ചെന്നൈ സ്വദേശിയാണ് .2014 മുതൽ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു ഗജപതി രാജു.
മിസോറാം ഗവർണറായതിന് പിന്നാലെയാണ് ഗോവ ഗവർണറായി ശ്രീധരൻപിള്ള സ്ഥാനമേറ്റിരുന്നത്.രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.രാഷ്ട്രീയ നീക്കളുടെ ഭാഗമായാണ് പി.എസ് ശ്രീധരൻ പിള്ളയെ മാറ്റിയതെന്ന് റിപ്പോർട്ടുകളുണ്ട് .ഹരിയാന ഗവർണറായി അഷിം കുമാർ ഘോഷിനെയും ലഡാക് ഗവർണറായി കവിന്ദർ ഗുപ്തയേയും നിയമിച്ചു.