രാഷ്ട്രപതിയുടെ സേന മെഡലുകള്‍ :2 മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡൽ, ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

0

ന്യുഡൽഹി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു.മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കുംവ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് മലയാളികളായ ലഫ് ജനറൽ ശങ്കരനാരായൺ,ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

ആകെ മുപ്പത് സൈനിക ഉദ്യോഗസ്ഥർക്ക് പരംവിശിഷ്ട മെഡൽ സമ്മാനിക്കും. ലഫ് ജനറൽ വിജയ് ബി നായർ,മേജർ ജനറൽ ബാലചന്ദ്രൻ നമ്പ്യാർ , വൈസ് അഡ്മിറൽ സി ആർ പ്രവീൺ നായർ, റിയർ അഡ്മിറൽ സിറിൽ തോമസ് ഉൾപ്പെടെ 57 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ നൽകി ആദരിക്കും. കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്കും മകന് വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായർക്കും രാഷ്ട്രപതിയുടെ സേന മെഡൽ സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്ക് അതിവിശിഷ്ട സേവ മെഡലും വ്യോമസേനയിലെ ഫ്ലൈറ്റ് ലഫ്റ്റനൻ്റ തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലും സമ്മാനിക്കും.റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്.

സേന മെഡലുകള്‍ക്കൊപ്പം ജീവൻ രക്ഷാ പതക് പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.കേരളത്തിൽ നിന്ന് കെ എം മനേഷിന് മരണാനന്തരമായി സർവോത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും.എറണാകുളം പാഴൂരിൽ ബലി തര്‍പ്പണത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച മനേഷ് പിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ദിയ കുമാരി, മുഹമ്മദ് ഹാഷിര്‍ എന്‍കെ എന്നീ മലയാളികളും ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അര്‍ഹരായി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *