പത്മശ്രീ -പത്‌മഭൂഷൺ -പത്മവിഭൂഷൺ പുരസ്‌ക്കരങ്ങൾ പ്രഖ്യാപിച്ചു
ന്യുഡൽഹി : മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി വാസുദേവൻ നായര്‍ക്ക് മരണാന ന്തരബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യത്തിൻ്റെ ആദരവ് . ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും നൽകി രാജ്യം ആദരിക്കും.
തെലുങ്ക് നടൻ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും.ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന,ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്,കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്,ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കര്‍ണാടക,എംടി വാസുദേവന്‍ നായര്‍ (മരണാനന്തര ബഹുമതി)ഒസാമു സുസുക്കി-ജപ്പാന്‍ (മരണാനന്തര ബഹുമതി)ശാരദ സിന്‍ഹ- ബിഹാര്‍ എന്നിവർക്കാണ് പത്മവിഭൂഷണ്‍ .
പത്മഭൂഷണ്‍ ലഭിച്ചിരിക്കുന്നത് പിആര്‍ ശ്രീജേഷ്,ശോഭന,ഡോ.ജോസ് ചാക്കോ പെരിയപ്പുറം,അജിത്ത്
തെലുങ്ക് നടൻ ബാലകൃഷ്ണൻ ,പങ്കജ് ഉദാസ് (മരണാനന്തരം),സുശീൽ കുമാർ മോദി (മരണാനന്തരം)എന്നിവർക്കാണ് .
ഐഎം വിജയൻ ,കെ ഓമനക്കുട്ടിയമ്മ ,ആര്‍ അശ്വിൻ,റിക്കി കേജ് ,ഗുരുവായൂര്‍ ദൊരൈ ,അര്‍ജിത് സിങ് എന്നിവരെ പത്മശ്രീ നൽകി ആദരിക്കും.
പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടികയിൽ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ,പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്,കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം,സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.