കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ CPI(M)നുണ്ട് :എം എ ബേബി

0

 

 

തിരുവനന്തപുരം :സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് പാർട്ടി നേതൃത്തവും പ്രവർത്തകരും ഉജ്ജ്വല സ്വീകരണം നൽകി . പാർട്ടി ഏൽപ്പിച്ചത് ഒരു വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച. ചർച്ചയായ നയങ്ങൾ നടപ്പിലാക്കുക എന്നതാണ് തന്റെ കടമയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.രാജ്യം ഗുരുതരമായ വെല്ലുവിളി നേരിടുന്ന സമയമാണിത്. കേരളത്തിലെ ഇടത് സർക്കാരിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ദേശീയ സിപിഐഎമ്മിനുണ്ട്. ഇതിനായി സിപിഐഎം ഒറ്റക്കെട്ടായി അണി നിരക്കണം.

നവ വര്‍ഗീയ ഫാസിസം രാജ്യത്ത് ശക്തിപ്പെടുന്നു. എമ്പുരാന്‍ സിനിമയ്ക്കുണ്ടായ അനുഭവം അതിന് തെളിവാണ്. ഗുരുതരമായ നിയമലംഘനമാണ് സിനിമയ്‌ക്കെതിരെ ഉണ്ടായത്. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ നടന്നത് ഫാസിസ്റ്റ് നടപടിയാണ്. സെന്‍സറിങ് അനുമതി ലഭിച്ച സിനിമയ്‌ക്കെതിരെയാണ് വീണ്ടും പ്രതിഷേധം ഉണ്ടായത് എം എ ബേബി വ്യക്തമാക്കി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *