ട്രംപിൻ്റെ ക്ഷണപ്രകാരമുള്ള മോദിയുടെ അമേരിക്കൻ യാത്ര അടുത്ത ആഴ്ച്ച

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ക്ഷണപ്രകാര0 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കും.. ഈ മാസം 12, 13 തീയതികളിലായിരിക്കും സന്ദർശനം. വൈറ്റ് ഹൗസില്‍ വച്ച് മോദി ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, ഇറക്കുമതി തുടങ്ങിയ നിരവധി വിഷയങ്ങളിൽ ചർച്ച ക്കുo. രണ്ട് ദിവസത്തെ പാരീസ് സന്ദർശനം പൂർത്തിയാക്കിയ ശേഷമാകും മോദി വാഷിങ്ടൺ ഡിസിയിലേക്ക് പോവുക. ഫ്രാൻസിൽ 10, 11 തീയതികളിൽ നടക്കുന്ന എഐ (നിർമിത ബുദ്ധി) ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഫെബ്രുവരി 12ന് വൈകുന്നേരം പ്രധാനമന്ത്രി അമേരിക്കൻ തലസ്ഥാനത്ത് എത്തും. പിറ്റേ ദിവസം ട്രംപുമായി കൂടിക്കാഴ്‌ച നടത്തും. നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ജനുവരി 20ന് ട്രംപ് രണ്ടാം തവണയും പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷി യുഎസ് സന്ദർശനമാണിത്.