മാധ്യമ പ്രവർത്തകന് മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തൃശ്യർ:24 ന്യൂസ് ലേഖകൻ റൂബിൻ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാർ കള്ളക്കേസെടുത്തതിനെ തുടർന്ന് പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
തൃശൂർ റൂറൽ എസ്.പി 15 ദിവസത്തിനകം അനേഷണ റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരിയുടേതാണ് ഉത്തരവ്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
വനംവകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ ജൂണ്‍ 7 വരെ റിമാന്‍ഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയില്‍ അതിരപ്പിള്ളി പൊലീസ് മര്‍ദിച്ചെന്നും മൊബൈല്‍ ഫോണ്‍ തല്ലി പൊട്ടിച്ചെന്നും റൂബിന്‍ ലാല്‍ കോടതിയില്‍ പറഞ്ഞു.
റോഡില്‍ എറിഞ്ഞു പൊട്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണംകുഴി തോട്ടില്‍ എറിഞ്ഞു. വനംവകുപ്പിന് എതിരായ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ഉണ്ടായിരുന്നെന്നാണ് റൂബിന്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയപ്പോഴും സിഐ ആന്‍ഡ്രിക്ക് ഗ്രോമിക്ക് മര്‍ദിച്ചു. ഷര്‍ട്ട് പോലും ഇടാന്‍ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്