ലോധ ‘തനിമ സാംസ്‌കാരികവേദി’ 22-ാം വാർഷികം ആഘോഷിച്ചു.(video)

ഡോംബിവ്‌ലി: ലോധ ഹെവൻ തനിമ സാംസ്കാരിക വേദി ട്രസ്റ്റിൻ്റെ 22-ാം വാർഷികം ബുദ്ധ വിഹാർ ഹാളിൽ ആഘോഷിച്ചു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഡോ.ഉമ്മൻ ഡേവിഡ് ( ഡയറക്റ്റർ – ഹോളി ഏഞ്ചൽസ് സ്കൂൾ & ജൂനിയർ കോളേജ് & ഡോ. ഡേവിഡ്സ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ -ഡോംബിവ്‌ലി, റോട്ടറി ക്ലബ് പ്രസിഡൻ്റ്, ലോക കേരള സഭാംഗം, വേൾഡ് മലയാളി ഫെഡറേഷൻ്- മഹാരാഷ്ട്ര കൗൺസിൽ കൺവീനർ ) ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
മുഖ്യാതിഥിയോടൊപ്പം സംഘടനയുടെ മുതിർന്ന അംഗം ചന്ദ്രണ്ണ അമ്മ, തനിമ ഭാരവാഹികൾ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക സമ്മേളനത്തിൽ പ്രസിഡൻ്റ് ജെറോജ് ബോസ് സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സോനു സത്യദാസ് വായിച്ചു. ഡോ. ഉമ്മൻ ഡേവിഡ് തൻ്റെ പ്രസംഗത്തിൽ ഒരു ട്രസ്റ്റിൻ്റെ /സമാജത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും എല്ലാ അംഗങ്ങളും അതിൽ സജീവമായി ഇടപെടുകയും ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. മൂന്നുതലമുറയ്ക്ക് അറിവുപകർന്ന തന്റെ അധ്യാപനജീവിതത്തിലെ അനുഭവങ്ങൾ സദസ്സുമായി അദ്ദേഹം പങ്കുവെച്ചു . ഡോ. ഉമ്മൻ ഡേവിഡ് കഴിഞ്ഞ വർഷം നടത്തിയ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് തനിമയുടെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം വിജയമാശംസിച്ചു. മലയാളം മിഷൻ അധ്യാപിക ബിന്ദു മനോജ്, അശ്വതി സോനു എന്നിവരെ ഡോ. ഉമ്മൻ ഡേവിഡ് ആദരിച്ചു. വേൾഡ് മലയാളി ഫെഡറേഷനിൽ അംഗമായതിന് മുതിർന്ന തനിമ അംഗവും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ കുറുപ്പ്, പ്രസിഡൻ്റ് ജെറോജ് ബോസ് എന്നിവരെയും ഡോ. ഉമ്മൻ ഡേവിഡ് സാർ അനുമോദിച്ചു.
തനിമ അംഗങ്ങൾ, തനിമ നൃത്ത ക്ലാസിലെ വിദ്യാർഥികൾ എന്നിവരുടെ വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ വാർഷിക ദിനത്തിൽ ആകർഷകമായി .ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.