കുവൈറ്റിൽ തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരിച്ചു.
അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിലെ രണ്ടാം നിലയിൽ ഇന്നലെ (ജൂലൈ 19 – വെള്ളിയാഴ്ച) രാത്രി 9 മണിക്ക് ഉണ്ടായ തീപിടുത്തത്തിൽ തിരുവല്ല സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളും പുക ശ്വസിച്ച് മരണമടഞ്ഞു.
അവധിക്ക് നാട്ടിൽ പോയ ശേഷം ജൂലൈ 19 വെള്ളിയാഴ്ച്ചയാണ് നാട്ടിൽ നിന്നും മടങ്ങി വന്നത്. എ സി യിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.