പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും അനുമോദനം സംഘടിപ്പിച്ചു

കൊല്ലം: കേരള പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും ഇതര മേഖലകളിലും മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും സർവീസ് രംഗത്ത് സ്തുത്യർഹ സേവനത്തിലൂടെ പോലീസ് മെഡലുകൾക്ക് അർഹരായവരെയും ആദരിച്ചു. 2025 ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം 3.30ന് പോലീസ് ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച പരിപാടി ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ ശ്രീ. എൻ.ദേവിദാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡൻറ് ആർ.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീമതി കിരൺ നാരായണൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. കെപിഎ ജില്ലാ സെക്രട്ടറി സി.വിമൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി എ.സുധീർഖാൻ, സ്പെഷ്യൽ ബ്രാഞ്ച് എസിപി എ.പ്രതീപ്കുമാർ, കൊല്ലം എസിപി ഷെരീഫ്.എസ്, നർകോട്ടിക്കൽ എസിപി വി.ജയചന്ദ്രൻ,കെപിഓഎ കൊല്ലം സിറ്റി ജില്ലാ സെക്രട്ടറി ജിജു സി നായർ,പോലീസ് സൊസൈറ്റി സെക്രട്ടറി എസ്.ആർ ഷിനോദാസ്,കെപിഎ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.വിനോദ്കുമാർ, അരുൺദേവ് എസ്.എസ്,കെപിഎ ജില്ലാ കമ്മിറ്റി മെമ്പർ സക്കീർ ഹുസൈൻ.എസ് എന്നിവർ സംസാരിച്ചു.കെപിഎ ജില്ലാ ട്രഷറർ എസ്.അപ്പു യോഗത്തിൽ നന്ദി പറഞ്ഞു.