SNMS മീരാറോഡ് ,വീരാർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലി ആചരിച്ചു.

മുംബൈ: കർക്കടകവാവിനോടനുബന്ധിച്ച് ശ്രീ നാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ വിരാർ, മീരാ റോഡ് എന്നിവിടങ്ങളിൽ പിതൃതർപ്പണ ചടങ്ങ് നടന്നു. മന്ദിരസമിതി വിരാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അർണാലയിൽ നടത്തിയ ബലിയിടൽ ചടങ്ങിന് മനോജ് ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. മീരാറോഡ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗുരുസെൻ്ററിൽ നടന്ന ചടങ്ങിന് സദാനന്ദൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. മുംബൈയുടെ വിവിധയിടങ്ങളിൽ നിന്ന് മലയാളികളും മറുഭാഷക്കാരുമായി നിരവധിപേർ പിതൃബലി അർപ്പിച്ചു.