കരണ്‍ജിത്ത് സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

0

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആയിരുന്ന കരണ്‍ജിത് സിംഗ് ക്ലബ് വിട്ടു. 2021-22 മിഡ് സീസണ്‍ ട്രാന്‍സ്ഫറിലാണ് ചെന്നൈന്‍ എഫ് സിയില്‍ നിന്നും കരണ്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഐഎസ്എല്ലില്‍ 58 മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. അതില്‍ 49 മത്സരങ്ങളിലും താരം ചെന്നൈന്‍ എഫ് സിയുടെ ഭാഗമായിരുന്നു. 14 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റുകളും കരണ്‍ജിത്ത് സ്വന്തമാക്കി.

കഴിഞ്ഞ സീസണില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് താരം ബ്ലാസ്റ്റേഴ്‌സിനായികളത്തിലെത്തിയത്. ഇതില്‍ രണ്ട് മത്സരങ്ങളില്‍ പകരക്കാരനായി കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സ് കുപ്പായം അണിഞ്ഞു. ചെന്നൈന്‍ എഫ്‌സിക്ക് വേണ്ടി 49 മത്സരങ്ങളില്‍ കരണ്‍ജിത്ത് കളിച്ചിട്ടുണ്ട്.

2015ല്‍ താരം ചെന്നൈന്‍ എഫ് സിയുടെ ഭാഗമായി. സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. എങ്കിലും അന്ന് ആദ്യമായി ഐഎസ്എല്‍ കിരീടം നേടിയ ചെന്നൈന് വേണ്ടി കലാശപ്പോരില്‍ കരണ്‍ജിത്ത് ആണ് വലകാത്തത്. 2017-18 സീസണില്‍ ചെന്നൈന്‍ കിരീടം നേട്ടം ആവര്‍ത്തിച്ചപ്പോഴും താരത്തിന്റെ പ്രകടനം നിര്‍ണായകമായി. ഏഴ് ക്ലീന്‍ ഷീറ്റുകളാണ് ആ സീസണില്‍ കരണ്‍ജിത്ത് സ്വന്തമാക്കിയത്.

അതേസമയം, കേരളാ ബ്ലാസ്റ്റേഴ്‌സ് മറ്റു ടീമുകളിൽ നിന്നും താരങ്ങളിലെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പോലെ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും താരങ്ങളെ സ്വന്തമാക്കാൻ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ശ്രമം നടത്തുകയാണ്. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സിന്റെ അപ്‌ഡേറ്റ് പ്രകാരം ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കാൻ ചെന്നൈയിൻ എഫ്സി ശ്രമിക്കുന്നുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *