ജല്‍ഗാവ് ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 13
മരിച്ചവരുടെ കുടുംബത്തിന് 1.5 ലക്ഷം രൂപ, പരിക്കേറ്റവർക്ക് 50,000 രൂപ നഷ്‌ട പരിഹാരം റെയിൽവേ നൽകും.
ജല്‍ഗാവ് (മഹാരാഷ്‌ട്ര) : തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുഷ്‌പക് എക്‌സ്‌പ്രസില്‍ നിന്ന് പുറത്തേക്ക് ചാടി , മറ്റൊരു പാലത്തിലൂടെ വരുന്നു ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. മരിച്ചവരുടെ കുടുംബത്തിന് റെയിൽവെ മന്ത്രി അശ്വനി വൈഷ്‌ണവ് 1.5 ലക്ഷം രൂപ നഷ്‌ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് 50,000 രൂപയും ചെറിയ പരിക്കുകള്‍ മാത്രമുള്ളവർക്ക് 5,000 രൂപയും ധന സഹായം നല്‍കും. നിലവിൽ 10 പേരാണ് ജല്‍ഗാവ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബി – 4 കംപാർട്ട്‌മെന്റിൽ തീപ്പൊരി ഉയരുന്നത് കണ്ട യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയും തുടർന്ന് പുഷ്‌പക് എക്‌സ്‌പ്രസ് ട്രാക്കിൽ നിൽക്കുകയും ചെയ്യുകയായിരുന്നു . തുടർന്നാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയത്.