വിദ്യാഭ്യാസ സ്ഥാപന അവധി: വ്യാജ വാർത്തകൾക്കെതിരെ കർശന നിയമ നടപടി
കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ഡിസംബർ മൂന്ന് ചൊവ്വാഴ്ച (03/12/2024) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം സി പദ്‌മചന്ദ്ര കുറുപ്പ് അറിയിച്ചു.
പൊതുജനങ്ങൾ ഇതുസംബന്ധിച്ചുവരുന്ന ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എ ഡി എം അറിയിച്ചു.