ഡൽഹി തെരഞ്ഞെടുപ്പ് : BJP – 48 / AAP -22 / CON: 0 : “ക്രിയാത്മക പ്രതിപക്ഷമായി തുടരും” : കെജ്രിവാൾ

ന്യുഡൽഹി : ആംആദ്‌മി പാർട്ടി തോൽവി സമ്മതിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും പാർട്ടി കൺവീനറും മുൻ ഡൽഹിമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ . ബിജെപി ഡൽഹിയിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് കെജ്‌രിവാള്‍ 4089
വോട്ടിനാണ് പരാജയപ്പെട്ടത്.
വോട്ടർമാരെ വന്ദിക്കുകയും അഭിനന്ദിക്കുകയും ചെയ്ത് നരേന്ദ്ര മോദി
ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാരെ വന്ദിച്ചും അഭിനന്ദിച്ചും പ്രധനമന്ത്രി നരേന്ദ്ര മോദി . ഡൽഹിയുടെ സർവതോന്മുഖമായ വികസനവും ജനങ്ങളുടെ ജീവിതവും മികച്ചതാക്കാനായി നൽകിയ വാഗ്ധാനങ്ങളിൽ നിന്ന് മാറിനിൽക്കില്ല എന്നും വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഡൽഹിയുടെ എല്ലാ മേഖലയിലുള്ള വികസനവും സാധ്യമാകുമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ മോദി അറിയിച്ചു .
“ഈ മഹത്തായ ജനവിധിക്ക് ഒരു രാവും പകലും പരിശ്രമിച്ച ഭാരതീയ ജനതാ പാർട്ടിയിലെ (ബിജെപി) എൻ്റെ എല്ലാ പ്രവർത്തകരെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ ഞങ്ങൾ കൂടുതൽ ശക്തമായി പ്രതിജ്ഞാബദ്ധരായിരിക്കും.”
മോദി കുറിച്ചു .