യാത്രയ്ക്കിടയിൽ ഛർദ്ദിക്കാനായി തലപുറത്തിട്ട സ്ത്രീയുടെ തലയറ്റു മരണം
കർണ്ണാടക :ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം.ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട സ്ത്രീയുടെ തലയിൽ എതിർ ദിശയിൽ വന്ന ലോറിയിടിച്ചതാണ് ദുരന്തമായത്. ഇവരുടെ തലയും ഉടലും വേറെയായി. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ഇന്ന് മൈസൂരുവിൽ നിന്ന് ഗുണ്ട്‌ലുപേട്ടിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടമായത് . ഛർദ്ദിക്കാനായി യുവതി ബസിൻ്റെ ജനലിലൂടെ തല ചായ്ച്ചപ്പോൾ എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.