പട്ടാപ്പകൽ മോഷണം
കണ്ണൂർ :ചെമ്പേരി പൂപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും പട്ടാപ്പകൽ പണം കവർന്നു. മേശവലിപ്പിൽ സൂക്ഷിച്ച ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പട്ടു എന്നാണ് പരാതി. സംഭവം നടന്നത് ഇന്നുച്ചയ്ക്കാണ് .
പൂപ്പറമ്പ് സ്വദേശി മനോജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് കുടിയാന്മല പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.