കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തർക്കം: ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രതിപക്ഷനേതാവ് ആരാണെന്ന് എ പി അനിൽകുമാർ

0

 

തിരുവനന്തപുരം : ഇന്നലെ നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും എ പി അനിൽകുമാറുമായി തർക്കം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ , ഇതൊക്കെ ഒറ്റയ്ക്ക് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്ആരാണെന്ന് അനിൽകുമാർ .ചോദിച്ചു.. “എനിക്ക് പറയാൻ അവകാശമില്ലേ “എന്നായിരുന്നു വി ഡി സതീശന്റെ മറു ചോദ്യം. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടുകയായിരുന്നു. പിന്നീട് പ്രസംഗം പൂർത്തിയാകാതെയായിരുന്നു പ്രതിപക്ഷനേതാവ് യോഗത്തിൽ ഇരുന്നത്.

സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.
ഈ രീതിയിലാണ് കാര്യങ്ങൾപോകുന്നതെങ്കിൽ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് എംഎൽഎ സിദ്ധിഖ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *