കേന്ദ്ര സർവീസിൽ 8326 ഒഴിവുകൾ

0

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിലും എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. 31 വരെ അപേക്ഷിക്കാം. https://ssc.gov.in ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112 ഹവൽദാർ ഒഴിവാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ ലാസ്റ്റ് ഗ്രേഡിനു തുല്യമായ ജോലിയാണിത്.

യോഗ്യത : എസ്‌എസ്‌എൽസി.

പ്രായം : ഹവൽദാർ (സിബിഐസി, സിബിഎൻ):18–27, എംടിഎസ്: 18–25. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷാഫീസ് : 100 രൂപ. പട്ടികജാതി/വർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ/വനിതകൾ എന്നിവർക്കു ഫീസില്ല. ഓഗസ്റ്റ് ഒന്നു വരെ ഓൺലൈനായി ഫീസടയ്ക്കാം. (BHIM, UPI ആപ്പുകൾ വഴിയോ നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ് വഴിയോ അടയ്ക്കാം)

തിരഞ്ഞെടുപ്പ് : രണ്ടു ഘട്ടം പരീക്ഷയുണ്ട്. ആദ്യഘട്ടം ഒബ്ജക്‌ടീവ് മാതൃകയിൽ കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷയാണ്.ഹവൽദാർ തസ്തികയിലേക്കു ശാരീരികക്ഷമത/ശാരീരിക അളവെടുപ്പ് പരീക്ഷ കൂടിയുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്. ഒരേ റീജനു കീഴിൽ മുൻഗണനാക്രമത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. കേന്ദ്രങ്ങളുടെ കോഡ് ഉൾപ്പെടെ വിശദാംശങ്ങൾ സൈറ്റിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *