ബോംബെ കേരളീയ സമാജം നിക്ഷേപ ബോധവൽക്കരണ ക്ലാസ് നടത്തി

0
bks

 

2524a1ab 8c15 479c bfd3 74f631758147

മുംബൈ: നിക്ഷേപകർക്ക് ശരിയായ ദിശാബോധം നൽകാൻ ഉപദേശ നിർദേശങ്ങളുമായി ബോംബെ കേരളീയ സമാജം (മാട്ടുംഗ) കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നിക്ഷേപ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാ തരം നിക്ഷേപങ്ങളുടെയും ഗുണദോഷവശങ്ങൾ വിവരിച്ചു കൊണ്ട് നടത്തിയ ക്ലാസിൽ ഭാഷാഭേദമന്യെ നിരവധി പേർ പങ്കെടുത്തു. എൻ.എസ്. വെങ്കടേഷ് (മുൻ ഐ.ഡി.ബി.ഐ എക്സിക്യൂട്ടീവ് ഡയരക്ടർ , ഭാരത് ഇൻവിറ്റ് സി.ഇ. ഒ) ക്ലാസ് നയിച്ചു . പങ്കെടുത്തവർക്ക് സംശയ നിവൃത്തി വരുത്തുകയും ചെയ്തു. സമാജം നടത്തുന്ന ഇത്തരം പൊതുജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന ഉദ്യമങ്ങൾ ഇനിയും ഉണ്ടാവട്ടെ എന്ന് എൻ.എസ്. വെങ്കടേഷ് ആശംസിച്ചു .
സമാജം പ്രസിഡണ്ട് എസ്.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എ. ആർ. ദേവദാസ് സ്വാഗതവും ജോ:സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. ദേവദാസ്, ട്രഷറർ എം.വി.രവി , പ്രേമരാജൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *