ബി കെ എസ് – കൈകൊട്ടിക്കളി മത്സരം : രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 30

മുംബൈ മാട്ടുംഗ,ബോംബെ കേരളീയ സമാജം, 14 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ജൂലൈ 30ന് മുന്നേ പേര് നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു. സമയ പരിധി 10 മിനിറ്റ് ആണ്. ഒരു ഗ്രൂപ്പിൽ എട്ട് പേരാണ് ഉണ്ടായിരിക്കേണ്ടത്. മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ 2025 ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9.00 മുതൽ ആണ് മത്സരം ആരംഭിക്കുക.
താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് ഓഫീസിൽ നിന്നും പ്രവേശന ഫാറം ശേഖരിച്ചു അവരവരുടെ ഗ്രൂപ്പ് രജിസ്റ്റർ ചെയ്യേണ്ടത് ആണ്.രെജിസ്ട്രേഷൻ ഫോം മെയിൽ വഴിയും whatsapp വഴിയും അയക്കാവുന്നതാണ്.(ഫോം കിട്ടിയോ എന്ന് ഫോൺ വിളിച്ചു ഉറപ്പ് വരുത്തുക ).
വിവരങ്ങൾക്ക് :
8369349828/24024280
bksamaj@gmail.com