അണ്ണാ സർവ്വകലാശാല പീഡനം :പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി
ചെന്നൈ: അണ്ണാമല സർവ്വകലാശാലയിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രത്യേക അന്യേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. ഡി.സ്നേഹപ്രിയ ,എസ.ബിന്ദ്ര , അയമാൻ ജമാൽ എന്നീ മൂന്നു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്യേഷണസംഘം .FIR ചോർന്നതിനാണ് പ്രത്യേക അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.ഇരയുടെ അന്തസ്സിനെ ഹനിക്കുന്നതാണ് നിലവിലുള്ള എഫ്‌ഐആർ എന്ന് കോടതി പരാമർശിച്ചു.വിദ്യാർത്ഥിനിയുടെ പഠന ചെലവ് സർവകലാശാല വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഡിസം. 23ന് വൈകിട്ടാണ് അണ്ണാ സർവ്വകലാശാല കാംപസിനുള്ളിൽ പെൺകുട്ടി പീഡനത്തിന് ഇരയാകുന്നത്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത ശേഷം ആൺ സുഹൃത്തിനൊപ്പം കോളേജ് ക്യാമ്പസ്സിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥിനിയെ സുഹൃത്തിനെ മർദ്ദിച്ചവശനാക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. രണ്ടുപേർ ചേർന്നു പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി . തുടർന്ന് വലിയ പ്രതിഷേധമാണ് കാംപസിൽ നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരനെ (37) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിക്ക് തമിഴ്‌നാട് ഭരിക്കുന്ന പാർട്ടിയായ ഡിഎംകെയുമായുള്ള ബന്ധം വലിയ വിവാദമായിരിക്കുകയാണ്.