തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച നക്സലേറ്റ് കൊല്ലപ്പെട്ടു

0

 

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 14 ന്കസലൈറ്റുകളെ വധിച്ച് സുരക്ഷാസേന. നക്‌സലൈറ്റ് സെൻട്രൽ കമ്മിറ്റി അംഗമായ ജയരാം എന്ന ചലപതിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നുവെന്ന് ഗരിയബന്ദ് പൊലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.

എസ്എൽആർ റൈഫിൾ പോലുള്ള നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്‌ഗഡ് -ഒഡിഷ അതിർത്തിയിലെ കുലാരിഘട്ട് റിസർവ് വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അതിർത്തി പ്രദേശങ്ങളിൽ നക്‌സലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്‌ചയാണ് പൊലീസ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ്, സിആർപിഎഫ്, ഛത്തീസ്‌ഗഡിലെ കോബ്ര കമാന്‍ഡോകള്‍ എന്നിവയുടെ സംയുക്ത സംഘമാണ് ഓപ്പറേഷന്‍റെ ഭാഗമായത്.ജനുവരി 17 ന് നാരായൺപൂർ ജില്ലയിൽ നക്‌സലുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ക്യാമ്പ് ഗാർപയ്ക്കും ഗാർപ ഗ്രാമത്തിനും ഇടയിലുള്ള റോഡില്‍ രാവിലെ പരിശോധന നടത്തവെയാണ് സ്‌ഫോടനമുണ്ടായത്.
ജനുവരി 12 ന് ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തി

Spread the love

Leave a Reply

Your email address will not be published. Required fields are marked *