പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ്
നിലമ്പൂർ: പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ് . നോർത്ത് ഡിവിഷനിലെ അകമ്പാടം വനം സ്റ്റേഷൻ പരിധിയിലെ പന്തീരായിരം വനമേഖലയിലാണ് വ്യാപക തീ പടരുന്നത് . ഏക്കർകണക്കിന് വനമേഖല ഇതിനകം കത്തിനശിച്ചു . തിങ്കളാഴ്ച്ച തുടങ്ങിയ കാട്ടുതീ ഇപ്പോൾ കൂടുതൽ ശക്തിയോടെ പടരുകയാണ്. അകമ്പാടം വനം സ്‌റ്റേഷനിൽ നിന്നുള്ള വനപാലകർ എത്തി മണിക്കൂറുകളോളം തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഇടതൂർന്ന അടിക്കാടുകളായതിനാൽ വളരെ പെട്ടെന്നാണ് കൂടുതൽ ഭാഗങ്ങളിലേക്ക് തി പടരുന്നത്, ഫയർഫോഴ്സിനുൾപ്പെടെ ഇങ്ങോട്ട് എത്താൻ കഴിയില്ല.അതിനാൽ തന്നെ ‘തീ അണക്കുക പ്രയാസമാകും.പന്തീരായിരം വനമേഖലയിലെ കരടിപ്പാറ ഭാഗത്താണ് തീ പടരുന്നത്. വനത്തിനുള്ളിലേക്ക് പോകാൻ റോഡ് ഇല്ലാത്തതിനാൽ തീ അണക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്. ഏക്കർ കണക്കിന് വന സമ്പത്ത് കാട്ടുതീയിൽ കത്തിയമരുമ്പോൾ നോക്കി നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.മുൻപ് വനം വകുപ്പ് പന്തീരായിരം വനമേഖലയെ സംരക്ഷിക്കാൻ സേവ് പന്തീരായിരം പദ്ധതി നടപ്പിലാക്കി ജനപങ്കാളിത്തതോടെ പന്തിരായിരം മേഖലയെ സംരക്ഷിച്ചിരുന്നു എന്നാൽ കുറച്ച് വർഷങ്ങളായി വനം വകുപ്പ് ഇത്തരത്തിൽ ഒരു നടപടിയും സ്ഥികരിക്കുന്നുമില്ല. പന്തിരായിരം വനത്തിൽ തീ പടരുന്ന സാഹചര്യത്തിൽ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പുഴയോരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും എത്താനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.