ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് മിൽമയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
രാജപുരം: ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമ അനുവദിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ വിതരണം ചെയ്തു. സംഘം സെക്രട്ടറി പ്രദീപ് കുമാർ സി.എസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ മാത്യു സെബാസ്റ്റ്യൻ, മോഹൻദാസ്.കെ.സി., ശശിധരൻ നായർ കെ.എസ് ജോജി ജോർജ് രാഘവൻ.കെ. രാജശ്രീ.വി തുടങ്ങിയർ സംബന്ധിച്ചു.